/uploads/news/news_ഡിഫറന്റ്_ആര്‍ട്_സെന്ററില്‍_ഓട്ടിസ്റ്റിക്..._1750485768_524.jpg
Interesting news

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസ്റ്റിക് പ്രൈഡ് ദിനാഘോഷം


കഴക്കൂട്ടം; തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസ്റ്റിക് പ്രൈഡ് ദിനാഘോഷം സംഘടിപ്പിച്ചു. ഓട്ടിസം ബാധിച്ച വ്യക്തികളുടെ വിവിധങ്ങളായ കഴിവുകളെ അംഗീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സെന്ററില്‍ സംഘടിപ്പിച്ച ദിനാഘോഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ. അനു മറിയം തോമസ് ഉദ്ഘാടനം ചെയ്തു.

ദിനാഘോഷത്തിന്റെ ഭാഗമായി ഓട്ടിസത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങില്‍ ഡോ. അനു മറിയം തോമസിനെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ ആദരിച്ചു. തുടര്‍ന്ന് സെന്ററിലെ ഓട്ടിസം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഓട്ടന്‍തുള്ളല്‍, ഫാന്‍സി ഡ്രസ്, കവിതാപാരായണം, സിനിമാറ്റിക് ഡാന്‍സ്, ലളിതസംഗീതം, സംഘഗാനം തുടങ്ങി വിവിധ വിഭാഗങ്ങളിലെ കലാപ്രകടനം ദിനാഘോഷത്തിന് മാറ്റുകൂട്ടി

ഓട്ടന്‍തുള്ളല്‍, ഫാന്‍സി ഡ്രസ്, കവിതാപാരായണം, സിനിമാറ്റിക് ഡാന്‍സ്, ലളിതസംഗീതം, സംഘഗാനം തുടങ്ങി വിവിധ വിഭാഗങ്ങളിലെ കലാപ്രകടനം ദിനാഘോഷത്തിന് മാറ്റുകൂട്ടി

0 Comments

Leave a comment